പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
തൂഫാൻ തദ്ദേശം " കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.

September 28, 2026

ലഹരിക്കെതിരെയായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ,ഗ്രാമപഞ്ചായത്ത് ജീവനക്കാർ,വിവിധ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ,ക്ലബ്ബ്, വായനശാല ഭാരവാഹികൾ,കുടംബശ്രീ പ്രവർത്തകർ,യുവജനങ്ങൾ, ഗവ ഹയർസെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ, ഗുരുദേവ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ശ്രീ എന്‍ കെ ഗംഗാധരന്‍ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അനസൂയ പി ഉദ്ഘാടനം ചെയ്യുകയും, ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തുകയും ചെയ്തു. പെരിങ്ങോം സബ് ഇൻസ്പെക്ടർ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ജനപ്രതിനിധികൾക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു. ലഹരിക്കെതിരെ ജനങ്ങൾ മുന്നണി പോരാളികൾ ആയി മാറേണ്ട വർത്തമാന കാലഘട്ടത്തിൻറെ ആവശ്യകതയേ കുറിച്ച് ചർച്ച നടത്തി. നാളിതുവരെ പോലീസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും നടപടികളെ പറ്റിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രമോദ് ഡി എന്‍ സ്വാഗതം ആശംസിച്ചു

തൂഫാന്‍ തദ്ദേശം 2.0