പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
1999 - 2000 സ്വരാജ് ട്രോഫി

അധ്വാനം ജനകീയോത്സവമാക്കി മാറ്റാന്‍ സാധിച്ച കാലഘട്ടമായിരുന്നു. ഒരാഴ്ചക്കാലം കൊണ്ട് 10000 മനുഷ്യാധ്വാന വിനിയോഗം ലക്ഷ്യമിട്ട് നടപ്പില്‍ വരുത്തിയ തോട് പുനരുദ്ധാരണ പ്രവര്ത്തികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍  ഈ കൊച്ച് ഗ്രാമപഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയാവുകയായിരുന്നു. 1999-2000 വര്‍ഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കുകയും സ്വരാജ് ട്രോഫി ഏറ്റുവാങ്ങു കയും ചെയ്തപ്പോള്‍ നാം പഴയകാല പാരമ്പര്യം ഒന്നുകൂടി ഉയര്ത്തിപ്പിടിക്കുകയാണ് ചെയ്തത്.