പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
ഓപറേഷന്‍ തൂഫാന്‍ 2.0

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും (LSGD) സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ 2.0

ആദ്യഘട്ടത്തിൽ പോലീസ് ലഹരി വിതരണ ശൃംഖലകൾ തകർക്കുന്നതിലും മാഫിയകളുടെ സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, രണ്ടാം ഘട്ടത്തിൽ പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഓരോ വാർഡിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ലഹരിയുടെ ആവശ്യം കുറയ്ക്കൽ (Demand Reduction), പ്രാരംഭ ഘട്ടത്തിലെ ഇടപെടലുകൾ, ചികിത്സ, പുനരധിവാസം എന്നിവയ്ക്ക് ഇതിൽ ഊന്നൽ നൽകുന്നു.